‘അബ്ഷിര്‍’-ല്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശികളോട് പാസ്‌പോര്‍ട്ട് വിഭാഗം

റിയാദ്: അബ്ഷിര്‍ സംവിധാനത്തില്‍ ഇതുവരെ അക്കൗണ്ട് ഇല്ലാത്ത വിദേശികള്‍ എത്രയും വേഗത്തില്‍ അബഷിര്‍ സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി പാസ്‌പോര്‍ട്ട് അതോറിറ്റി നിര്‍ദ്ദേശം നല്‍കി. പാസ്‌പോര്‍ട്ട് വിഭാഗം നല്‍കുന്ന ഇലക്‌ട്രോണിക് സേവനങ്ങള്‍ ഉപയോഗിക്കുവാനും സ്‌പോണ്‍സര്‍മാരുടെ ഭാഗത്തുനിന്നും ലഭിക്കേണ്ട സേവനങ്ങളും അബഷിറിലിലൂടെ ലഭിക്കുമെന്നും പാസ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
വിദേശികളുടെ ആശ്രിതരുമായി ബന്ധപ്പെട്ട സേവനങ്ങളും അബഷിറിലൂടെ ലഭിക്കും. ആശ്രിതരുടെ ഇഖാമ പുതുക്കുക, റീഎന്‍ട്രി വിസ ഇഷ്യു ചെയ്യുക, വിസിറ്റിംഗ് വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കുക തുടങ്ങിയ സേവനങ്ങളും അബഷിറിലൂടെ ലഭിക്കും. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ജവാസാത്ത് ഓഫിസുകളെ ആശ്രയിച്ച് സമയ നഷ്ടം വരുന്നേണ്ടതില്ലെന്നും അധ്വാനവും സമയവും ഇതുവഴി കുറക്കുവാനാവുമെന്നും പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.
അബ്ഷിര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദേശികള്‍ക്ക് രാജ്യത്തെ നിരവധി സ്ഥലലങ്ങളില്‍ ഒരുക്കിയിട്ടുള്ള സെല്‍ഫ് മെഷിനിലൂടെ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പാസ്‌പോര്‍റ്റ് ഓഫീസുകളിലും പ്രധാനപ്പെട്ട മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും പാസ്‌പോര്‍ട്ട് അതോറിറ്റി ഇത്തരം മെഷിനുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.






