തലശ്ശേരിയിലെ എസ്.ടി.യു നേതാവ് നിര്യാതനായി

തലശ്ശേരി: എസ്.ടി.യു കണ്ണൂര്‍ ജില്ലാ വൈ: പ്രസിഡന്റും, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ സാമൂഹ്യ പ്രവര്‍ത്തകന്‍ തലശേരി കയ്യത്ത് റോഡ് ആയിഷാ മന്‍സിലില്‍ പി.പി ഖാലിദ(58) നിര്യാതനായി.
മുസ്‌ലിം ലീഗ് മുന്‍ തലശേരി മണ്ഡലം വൈസ് പ്രസിഡണ്ട്, മുന്‍ തലശേരി മുന്‍സിപ്പാല്‍ കൗണ്‍സിലററുമായിരുന്നു..
ഭാര്യ: പി.പി ആയിഷ. മക്കള്‍: മുഹമ്മദ് ഉവൈസ്, ഉമൈബ, മുഹമ്മദ് ഷുഹൈബ് (സ്‌റ്റേറ്റ് ഇന്‍സ്‌പെകടര്‍, റെഡ് ക്രോസ്), അഡ്വ. സഫ്രീന, സവാദ്. മരുമക്കള്‍: ഫൈസല്‍, സമീര്‍(ദുബൈ) സഹോദരങ്ങള്‍: ഖദീജ ബീവി, പരേതയായ പി.പി കുഞ്ഞിമൊയ്തു.






