വീട്ടില്‍ കൊടും പീഡനം; യുവതി സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടി

റിയാദ്: സ്വന്തം സഹോദരങ്ങളുടെയും ബന്ധുക്കളുടെയും കൊടും പീഡനം സഹിക്കവയ്യത്തതിനെ തുടര്‍ന്ന് വിവാഹമോചിതയായ സ്വദേശി യുവതി സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടി. തന്നെയും തന്റെ മകനെയും സഹോദരന്മാരും ബന്ധുക്കളും പീഡിപ്പിക്കുകയാണെന്നും താന്‍ ശാരീരികമായും മാനസികമായും തകര്‍ന്നിരിക്കുകയാണെന്നും യുവതി പറയുന്നു.
വിഷയത്തില്‍ സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ഇടപെടുകയും യുവതിയുമായി ബന്ധപ്പെടുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. യുവതിയെ പീഡിപ്പിച്ചവര്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് മന്ത്രാലയം അറിയിച്ചു.
തന്റെ കുടുംബം പീഡിപ്പിക്കുമ്പോള്‍ തന്റെ ആദ്യ ഭര്‍ത്താവാണ് തനിക്ക് സഹായവുമായി വന്നതെന്നും അദ്ദേഹം സഹോദരന്മാരുടെ പീഡനത്തില്‍ നിന്നും തന്നെ രക്ഷിച്ചിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. തന്റെ സഹോദരന്മാരും ബന്ധുക്കളും കരുണയില്ലാത്തവരാണെന്നും തന്റെ മകനെ അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് സഹോദരന്മാര്‍ എന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.






