ബോംബെറിഞ്ഞ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തലശ്ശേരി: പൊന്ന്യം നായനാര്‍ റോഡിലെ കതിരൂര്‍ മനോജ് സേവാ കേന്ദ്രത്തിന് നേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ വെച്ചാണ് പ്രതി തിങ്കളാഴ്ച രാത്രി പിടിയിലായത.് കുടക്കളത്തെ  പാലാപ്പറമ്പത്ത് വീട്ടില്‍ പ്രബേഷിനെയാണ് (33)  എസ്.ഐ നിജീഷ്, കോണ്‍സ്റ്റബിള്‍മാരായ റോഷിത്ത്, വിജേഷ് എന്നിവര്‍ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമാണ്  പൊന്ന്യം നായനാര്‍ റോഡിലെ കതിരൂര്‍ മനോജ് സേവാ കേന്ദ്രത്തിന് നേരെ ബോംബെറിഞ്ഞത്. സംഭവ ദിവസം സമീപത്തെ പോലീസ് പിക്കറ്റ് പോസ്റ്റിന് നേരെയാണ് ബോംബെറിഞ്ഞെന്ന പരാതി ഉണ്ടായിരുന്നു.  എന്നാല്‍ ആര്‍.എസ്.എസ്  സേവാ കേന്ദ്രത്തിന് ബോംബെറിഞ്ഞെന്നാണ് പ്രതി  മൊഴി നല്‍കിയത്. പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമാണ് പ്രതി നടത്തിയതെന്ന് ഡി.വൈ.എസ്.പി വേണുഗോപാല്‍ പറഞ്ഞു. പ്രതിയുടെ പേരില്‍ പത്തോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.