ദമ്മാമില്‍ അടുത്ത ബുധനാഴ്ച സൈറണ്‍ മുഴങ്ങുമെന്ന് സിവില്‍ ഡിഫന്‍സ്

ദമ്മാം: അടുത്ത ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് ദമ്മാം സിറ്റിയില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുമെന്ന് കിഴക്കന്‍ പ്രവിശ്യ സിവില്‍ ഡിഫെന്‍സ് അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് സൈറണുകള്‍ മുഴങ്ങുക.
ദമ്മാം സിറ്റിയില്‍ സൈറന്‍ മുഴങ്ങിയ ശേഷം കിഴക്കന്‍ പ്രവിശ്യയിലെ മറ്റു നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും സമാനമായ രീതിയില്‍ സൈറണ്‍ മുഴങ്ങുന്ന അനുഭവങ്ങളുണ്ടാവുമെന്നും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.
മുന്നറിയിപ്പ് സൈറണ്‍ സംവിധാനങ്ങളുടെ കാര്യക്ഷമതയും സന്നദ്ധതയും ഗുണനിലവാരവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.






