സൗദി സ്‌കൂളില്‍ ഇനി ചൈനീസ് ഭാഷയും

‘വരൂ നമുക്ക് ചൈനീസ് പഠിക്കാം”
റിയാദ്: സൗദി സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിന്റെ മുന്നോടിയായി രാജ്യത്തെ ഏതാനും പ്രവിശ്യകളിലേക്കുള്ള പുസ്തകങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബ്രാഞ്ച് ഓഫീസുകളിലെത്തിത്തുടങ്ങി. റിയാദ് പ്രവിശ്യ, ജിദ്ദ ഗവര്‍ണറേറ്റ്‌സ്, കിഴക്കന്‍ പ്രവിശ്യകള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ ഓഫീസുകളിലാണ് ‘വരൂ നമുക്ക് ചൈനീസ് പഠിക്കാം” എന്ന പേരിലുള്ള ചൈനീസ് പഠന പുസ്തകങ്ങള്‍ എത്തിയിട്ടുള്ളത്.
ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിനുള്ള പുസ്തകങ്ങള്‍ ഇന്ന് (ഞായറാഴ്ച) മുതല്‍ക്ക് തന്നെ വിവിധ ഘട്ടങ്ങളിലായി സ്‌കൂളുകളിലെത്തിത്തി തുടങ്ങും.
1166 പുസ്തകങ്ങളാണ് ഓരോ വിദ്യാഭ്യാസ ഓഫീസുകളിലേക്കും എത്തിച്ചിട്ടുള്ളത്. 2019 ഫെബ്രുവരി മാസം സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടാക്കിയ കരാറാണ് സൗദി പാഠ്യ പദ്ധതിയില്‍ ചൈനീസ് ഭാഷ ഉള്‍പ്പെടുത്തുമെന്നുള്ളത്. അതിനു ശേഷം വിദ്യാഭ്യാസ വിഭാഗം പാഠ്യ പദ്ധതിയില്‍ ചൈനീസ് ഭാഷ പഠിപ്പിക്കുന്നത് പ്രയോഗവല്‍ക്കരിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഒരു സമിതിയെ നിശ്ചയിക്കുകയുണ്ടായി. ആ സമിതിയുടെ നിദ്ദേശപ്രകാരമാണ് ചൈനീസ് പഠിപ്പിക്കുന്നതിനുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യപ്പെടുന്നത്.






