ഇന്നോവാകാര്‍ പാഞ്ഞുകയറി മലയാളി ഉംറ തീര്‍ത്ഥാടക മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

മക്ക: മക്കയില്‍ മലയാളികളായ ഉംറ തീര്‍ത്ഥാടകരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്ന്‌പേര്‍ക്ക് പരിക്ക്. മലപ്പൂറം കോട്ടൂര്‍ സ്വദേശി പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ എടത്തടത്തില്‍ ജമീലയാണ് മരിച്ചത്. മൃതദേഹം മക്കയിലെ ശിഷ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സുഹൈല്‍, ബുഷ്‌റ എന്നിവര്‍ മക്കളാണ്.
ഇന്ന് പ്രഭാതത്തിലാണ് സംഭവം. ജബലുന്നൂറില്‍ ഹിറ ഗുഹ സന്ദര്‍ശനം കഴിഞ്ഞ് റോഡരികില്‍ കൂട്ടം കൂടി നില്‍ക്കുന്ന ഉംറ സംഘത്തിനിടയിലേക്ക് സ്വദേശി പൗരന്‍ ഓടിച്ച ഇന്നോവ വാഹനം നിയന്ത്രണം വിട്ട് ഓടിക്കയറുകയായിരുന്നു. ഒരു കടയുടെ ഭിത്തിയിലിടിച്ചാണ് വാഹനം നിന്നത്. പരിക്കേറ്റ മൂന്ന് മലയാളി ഉംറ തീര്‍ത്ഥാടകരെ പ്രാധമിക ചികിത്‌സ നല്‍കി വിട്ടയച്ചു.
മലപ്പുറത്തുനിന്നും വന്ന ബക്ക ഉംറ ഗ്രൂപ്പിലുള്ളവരാണ് അപകടത്തില്‍പെട്ടത്. ശിഷ ആശുപത്രിയിലെ 39-ഓം നമ്പര്‍ മാര്‍ച്ചറിയിലാണ് മരിച്ച ജമീലയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അറന്തര നടപടിക്രമങ്ങള്‍ക്കായി ബഷീര്‍ മാഞ്ഞിപുരത്തിന്റെ നേതൃത്വത്തിലുള്ള മക്ക കെ.എം.സി.സി മെഡിക്കല്‍ വിംഗ് രംഗത്തുണ്ട്. അപകടമുണ്ടാക്കിയ സ്വദേശി പൗരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.






