റഷ്യൻ പ്രധാനമന്ത്രി മെദ് വെദേവ് രാജി വെച്ചു

ജൂലീന
മോസ്‌കോ: റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ് വെദേവ് രാജിവെച്ചു.സുപ്രധാന ഭരണഘടനാ മാറ്റങ്ങൾക്ക് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ശുപാർശ ചെയ്തതിന് പിന്നാലെയാണ് താനും മന്ത്രിസഭയും രാജിവെക്കുന്നതായി പ്രധാനമന്ത്രി ദിമിത്രി മെദ് വെദേവ് പ്രഖ്യാപിച്ചത്.പുടിന്റെ നടപടികൾ എളുപ്പമാക്കാൻ താൻ രാജി വെക്കുകയാണെന്ന് ഒരു ടെലിവിഷൻ പരിപാടിക്കിടെ അദ്ദേഹത്തെ അടുത്തിരുത്തിയാണ് രാജി പ്രഖ്യാപിച്ചത്. ദിമിത്രിയുടെ സേവനങ്ങളെ പ്രകീർത്തിച്ച പുടിൻ, അദ്ദേഹത്തെ സുരക്ഷാ കൗൺസിൽ ഉപമേധാവിയായി നിയമിച്ചു.ദിമിത്രിക്കു പകരം നികുതി വിഭാഗം മേധാവിയായ മിഷുസ്തിനെ പുടിൻ നാമ നിർദേശം ചെയ്തു.
20 വർഷത്തിലേറെയായി റഷ്യയുടെ അധികാര കേന്ദ്രമായി തുടരുന്ന പുടിന്റെ ഭരണ കാലാവധി 2024ൽ അവസാനിക്കും.അതിനുശേഷവും അധികാരകേന്ദ്രമായി തുടരാനുള്ള പുടിന്റെ പദ്ധതിയുടെ ഭാഗമാണ് ഭരണഘടനാമാറ്റ നീക്കമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.






