സൗദിയില്‍ ചലിക്കുന്ന ഇന്ധന സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കുവാന്‍ അനുമതി
റിയാദ്: രാജ്യത്തിന്റെ ഏത് കോണിലും ഉപഭോക്താക്കള്‍ക്ക് ഇന്ധനം എത്തിച്ചുകൊടുക്കുവാന്‍ പാകത്തില്‍ ചലിക്കുന്ന ഇന്ധന സ്‌റ്റേഷനുകള്‍ ഒരുക്കുവാനുള്ള നീക്കത്തിന് സര്‍വ്വീസ് സെന്റെര്‍ ആന്റ് പെട്രോള്‍ സ്‌റ്റേഷന്‍ ചട്ടപ്രകാരം അംഗീകാരം ലഭിച്ചു.
മരുഭൂമിയിലും വിജനമായ മറ്റ് സ്ഥലങ്ങളിലും വാഹനങ്ങളില്‍ എത്തുകയും പിന്നീട് ഇന്ധനം കഴിഞ്ഞതിനാല്‍ എങ്ങോട്ടും പോകാനാവാതെ ഒറ്റപ്പെടുകയും ചെയ്ത നിരവധി സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു.
രാജ്യത്തിന്റെ ഏത് ഭാഗത്തായിരുന്നാലും ആവശ്യക്കാര്‍ക്ക് ഇന്ധനം എത്തിച്ചുനല്‍കുന്ന സംവിധാനം സൗദി അറേബ്യയില്‍ നിലവിലില്ല. മറ്റു ചില ഗള്‍ഫു നാടുകളില്‍ നേരത്തെ തന്നെ ഇത്തരം സംവിധാനങ്ങളുണ്ട്. ഈ സൗകര്യമാണ് ഇപ്പോള്‍ സൗദിയിലും വരുന്നത്.
ഇന്ധന ടാങ്ക്, ഇന്ധന മോട്ടോര്‍ എന്നിവ ഘടിപ്പിച്ച ലോറിയാണ് ഈ സേവനത്തിന് തയ്യാറാക്കുന്നത്. ഇത് പ്രവൃത്തിപ്പിക്കുന്നതിന് ഏതാനും നിബന്ധനകളും പെട്രോള്‍ സ്‌റ്റേഷന്‍ ചട്ടത്തില്‍ പറയുന്നുണ്ട്. ഇത്തരം മൊബൈല്‍ ഇന്ധന സ്‌റ്റേഷനുകളിലൂടെ പെട്രോള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. ഡീസല്‍ വിതരണം ചെയ്യുകയില്ലെന്ന് നിബന്ധനകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.






