രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി ഒന്നിനും രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായുള്ള വേതന പരിഷ്‌കരണ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപനം.

ബാങ്ക് ജീവനക്കാരുടെ യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.