എഞ്ചിന്‍ ഓഫ് ചെയ്യാതെ വാഹനത്തില്‍നിന്നും ഇറങ്ങിപ്പോകുന്നത് നിയമവിരുദ്ധം: സൗദി ട്രാഫിക് അതോറിറ്റി

റിയാദ്: വാഹങ്ങളില്‍ നിന്നും ഡ്രൈവര്‍മാര്‍ ഇറങ്ങിപ്പോകുന്ന സമയത്ത് വാഹനങ്ങളുടെ എഞ്ചിന്‍ പൂര്‍ണമായും ഓഫ് ചെയ്യണമെന്നും വാഹനത്തിന്റെ ഡോറുകള്‍ ‘ലോക്ക്’ ചെയ്യണമെന്നും സൗദി ട്രാഫിക് അതോറിറ്റി അറിയിച്ചു.
വാഹനങ്ങള്‍ സ്റ്റാര്‍ട്ടിങ്ങിലായിരിക്കുമ്പോള്‍ ഡ്രൈവര്‍ വാഹനങ്ങളില്‍നിന്നും ഇറങ്ങിപ്പോകുന്നത് നിയമ വിരുദ്ധമാണ്. എഞ്ചിന്‍ ഓഫ് ചെയ്യാതെയും ലോക്ക് ചെയ്യാതെയും വാഹനത്തില്‍നിന്നും ഇറങ്ങിപോയാല്‍ 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക്ക് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
ഈയിടെ സൗദിയുടെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്തു ഡോറുകള്‍ ലോക്ക് ചെയ്യാതെ ഇറങ്ങിപ്പോയ സാഹചര്യത്തില്‍ വാഹനങ്ങളും അതിലുള്ള വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച കേസുകള്‍ നിരവധിയായി റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം കൈക്കൊണ്ടതെന്നും സൗദി ട്രാഫിക് അതോറിറ്റി അറിയിച്ചു.






