അതി ശൈത്യം; താഇഫിൽ തേനീച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

തായിഫ്: കൊടും ശൈത്യം മൂലം താഇഫിൽ തേനീച്ചകള്‍ കൂട്ടത്തോടെ ചത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഈയിടെയായി സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും മുമ്പെങ്ങുമില്ലാത്ത വിധം കൊടും തണുപ്പ് അനുഭവപ്പെടുകയാണ്. അത്യുഷ്ണ സീസണില്‍ പോലും സഞ്ചാരികളെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്ന സ്ഥലമാണ് താഇഫിലെ അല്‍ ഷിഫാ പര്‍വ്വതനിരകള്‍. രാജ്യം കടുത്ത ചൂടിലായിരിക്കുമ്പോഴും ഇവിടുത്തെ തണുത്ത കാലാവസ്ഥയാണ് സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കാരണം. ഇവിടെയാണ് ഇപ്പോള്‍ കൊടും തണുപ്പ് മൂലം തേനീച്ചക്കൂടിലെ പാളികളില്‍ കഴിഞ്ഞിരുന്ന തേനീച്ചകള്‍ ചത്തൊടുങ്ങിയത്.
തേന്‍കൃഷി നടത്തുന്നവരാണ് തങ്ങളുടെ തേനീച്ചകള്‍ തണുപ്പുകാരണം ചത്തൊടുങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിരവധിപേരാണ് തായിഫില്‍ തേന്‍കൃഷി നടത്തുന്നവരായുള്ളത്.






