ജിസാനില്‍ സൗദി പൗരന് വധശിക്ഷ

ജിസാന്‍: സൗദിയിലെ ജിസാനില്‍ കൊലക്കേസ് പ്രതിയായ സൗദി പൗരന് ഇന്ന് {14/01/2020) വധ ശിക്ഷ നല്‍കി. ഭാര്യയെ കുത്തികൊന്ന ഭര്‍ത്താവിനാണ് വധശിക്ഷ നല്‍കിയത്.

സുവൈദ് ബിന്‍ അലി ബിന്‍ അലി ബാകിര്‍ ആതി എന്ന സൗദി പൗരനാണ് ശിക്ഷ നടപ്പാക്കിയത്. ഇയാള്‍ തന്റെ ഭാര്യയായ സഹ്‌റ ബിന്ത് ഹമദ് ബിന്‍ അലി ബാത്തിയെ കത്തിയുപയോഗിച്ച് നിരവധിതവണ കുത്തുകയും കൊല്ലപ്പെടുകയും ചെയ്തുവെന്നതാണ് കുറ്റം.

പ്രതിയെ സുരക്ഷാ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ കോടതി, അപ്പീല്‍ കോടതി എന്നിവരുടെ വിധി സുപ്രീം കോടതികൂടി ശരിവെച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജകല്‍പനകൂടി വന്ന പശ്ചാത്തലത്തില്‍ വധശിക്ഷ നടപ്പാക്കിയത്. ഇന്ന്(2020, ജനുവരി 14 ചൊവ്വ) ജിസാനിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മറ്റുള്ളവരെ കൊന്നെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. എല്ലാവരുടേയും ജീവന് വിലകര്‍പിക്കുന്നു. കൊലപാതകത്തിന് വധശിക്ഷയാണ് സൗദിയില്‍ നല്‍കിവരാറുള്ളത്. മറ്റുള്ളവരുടെ ജീവന്റെ വില മനസ്സിലാക്കുവാനാണ് ഇത്തരം ശിക്ഷ നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്ഥാവനയില്‍ പറയുന്നു.