പത്തനംതിട്ട ജില്ലാസംഗമം ബാലവേദി ഭാരവാഹികളെ പ്രഖ്യാപിച്ചു

ജിദ്ദ: ജിദ്ദ പത്തനംതിട്ട ജില്ലാസംഗമത്തിന്റെ കീഴിലുള്ള കുട്ടികളുടെ കൂട്ടായ്മയായ പിജെബിഎസ്സ്-ന്റെ പുതുവര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു പ്രസിഡന്റ് നബീല്‍ നൗഷാദ്, ജനറല്‍ സെക്രട്ടറി ശേത്വ ഷിജു, ട്രഷറര്‍ ശങ്കര്‍സഞജയ്, വൈസ് പ്രസിഡന്റ് സ്റ്റീവ് സജി, ജോയിന്റ് സെക്രട്ടറി ജിസ്സല്‍ ജോജി, കള്‍ച്ചരല്‍ സെക്രട്ടറി അസ്മ സാബു,
ഉപദേശക സമിതി അംഗങ്ങള്‍: ആരോണ്‍ ഷിബു, സാറ ജോസഫ്, ആന്‍ഡ്രിയ ഷിബു, ഗ്‌ളാഡ്‌സണ്‍ എബി എന്നിവരെയാണ് തെരഞ്ഞടുത്തത്. നൗഷാദ് അടൂര്‍, എബി ചെറിയാന്‍ മാത്തൂര്‍, ജയന്‍ നായര്‍, മാത്യു തോമസ് കടമ്മനിട്ട , മനു പ്രസാദ് ആറന്മുള, മനോജ് മാത്യു അടൂര്‍, സുശീല ജോസഫ് എന്നിവര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.






