റഷീദ് വരിക്കോടന് ‘സൈന്‍ ജിദ്ദാ ചാപ്റ്റ’റിന്റെ യാത്രയയപ്പ്

ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സൈന്‍ ജിദ്ദാ ചാപ്റ്റര്‍ രക്ഷാധികാരിയും പൊതുപ്രവര്‍ത്തകനും സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന റഷീദ് വരിക്കോടന് ‘സൈന്‍ ജിദ്ദാ ചാപ്റ്റര്‍’ വര്‍ണ്ണാഭമായ യാത്രഅയപ്പു നല്‍കി. പരിപാടിയില്‍ രക്ഷാധികാരി സലാഹ് കാരാടന്‍ ‘പൗരത്വ ബില്ല് നേരും നെറികേടും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. നാസര്‍ വെളിയംകോഡ് റഷീദ് വരിക്കോടിനെ പരിചയപ്പെടുത്തി.
അബൂബക്കര്‍ അരിമ്പ്ര, ഹിഫ്‌സുറഹ്‌മാന്‍, ജാഫര്‍, ബഷീര്‍ മച്ചിങ്ങല്‍, നസീര്‍ വാവാകുഞ്ഞു, ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, സി എം അബുറഹിമാന്‍, ഖാലിദ് ഇരുമ്പുഴി, ഹുസൈന്‍ ചുള്ളിയോട്, ശരീഫ് അറക്കല്‍, നാസര്‍ ശാന്തപുരം, അസീസ് പട്ടാമ്പി, ഉനൈസ് തിരൂര്‍, ജമാലുദീന്‍, നജീബ് കോതമംഗലം, മുഹ്‌സിന്‍ കാളികാവ്, സക്കീര്‍ ഹുസ്സൈന്‍, അലി അക്ബര്‍ വേങ്ങര, വി.പി. മുസ്തഫ, സുബൈര്‍ ആലുവാ, മുഹമ്മദ്ഷാ ആലുവാ, സന്തോഷ് കൃഷ്ണ, ലിയാക്കത്തലി കോട്ട, സി.ടി ശിഹാബ്, ഷമീം, ഇര്‍ഷാദ് പ്രസംഗിച്ചു.
പൗരത്വബില്ലിനെതിരെയുള്ള സമരത്തിന്റെ ഐക്യദാര്‍ഡ്യമാക്കി മാറ്റിയ പരിപാടിയില്‍ അംഗങ്ങള്‍ പ്രതിഷേധ ഗാനങ്ങള്‍ ആലപിച്ചു.
റഷീദ് വരിക്കോടന്‍ മറുപടി പ്രസംഗം നടത്തി. സൈന്‍ ജിദ്ദാ ചാപ്റ്റര്‍ ഡയറക്ടര്‍ ഷാനവാസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അഷ്‌റഫ് പൊന്നാനി സ്വാഗതവും ഫിനാന്‍സ് ഡയറക്ടര്‍ എം ഉമ്മര്‍കോയ നന്ദിയും പറഞ്ഞു.






