സൗദിയില്‍ 26,000 വിദേശ എഞ്ചിനീയര്‍മാര്‍ റജിസ്റ്ററില്‍നിന്നും പുറത്തായതായി എഞ്ചിനീയറിംഗ് കൗണ്‍സില്‍

ജിദ്ദ: കഴിഞ്ഞ വര്‍ഷം(2019ല്‍) 24,000 വിദേശ എഞ്ചിനീയര്‍മാര്‍ റജിസ്റ്ററില്‍നിന്നും പുറത്തായതായി എഞ്ചിനീയറിംഗ് കൗണ്‍സില്‍ അറിയിച്ചു. അതേസമയം ഇതേ വര്‍ഷം 3,000 സൗദി എഞ്ചിനീയര്‍മാര്‍ കൗണ്‍സിലില്‍ പുതുതായി റജിസ്റ്റര്‍ ചെയ്യുകയും ചെയ്തായും കൗണ്‍സില്‍ വെളിപ്പെടുത്തി.
2018 വര്‍ഷത്തില്‍ സൗദി എഞ്ചിനീയറിങ് കൗണ്‍സിലില്‍ റജിസ്റ്റര്‍ ചെയ്ത മൊത്തം എഞ്ചിനീയര്‍മാരുടെ എണ്ണം 1,63,120 എണ്ണമാണ്. അതില്‍ 38,000 എഞ്ചിനീയര്‍മാരും സ്വദേശികളാണ്. അതേസമയം 2018 വര്‍ഷത്തില്‍ എഞ്ചിനീയറിങ് കൗണ്‍സിലില്‍ റജിസ്റ്റര്‍ ചെയ്ത വിദേശ എഞ്ചിനീയര്‍മാരുടെ എണ്ണം 1,49,000 ഉണ്ടായിരുന്നത് 2019 വര്‍ഷമായപ്പോള്‍ 1,25,000 എഞ്ചിനീയര്‍മാരായി കുറയുകയായിരുന്നു.
വിദേശ എഞ്ചിനീയര്‍മാര്‍മാരുടെ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും വര്‍ഷാവര്‍ഷം പുതുക്കണമെങ്കില്‍ എഞ്ചിനീയറിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്യണമെന്നും ഓരോ വര്‍ഷവും മെമ്പര്‍ഷിപ്പ് പുതുക്കണമെന്നും സൗദി തൊഴില്‍ മന്ത്രാലയം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഇതിനുപുറമെ, മിനിമം അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടെങ്കിലെ പുതുതായി വിദേശ എഞ്ചിനീയര്‍മാര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ പാടുള്ളൂവെന്ന് സൗദി എഞ്ചിനീയറിങ് കൗണ്‍സിലും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയവും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടായിരുന്നു.
വിദേശ എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ പരീക്ഷയും എഞ്ചിനീയറിംഗ് കൗസിലുമായി ഇന്റര്‍വ്യൂവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാമാണ് വിദേശ എഞ്ചിനീയര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകള്‍ ഉണ്ടായതെന്ന് വിലയിരുത്തപ്പെടുന്നു.






