പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു

ജിദ്ദ: രാജ്യത്തിന്റെ മതമൈത്രിയും പാരമ്പര്യവും തകർക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കെഎംസിസി അൽസാമിർ ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു. പ്രസിഡണ്ട് ലത്തീഫ് വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഘമം സംഘടിപ്പിച്ചു.

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂട ഭീകരതയെ ഒറ്റകെട്ടായി ചെറുത്ത് തോൽപ്പിക്കുമെന്നും രാജ്യത്തെ ഏതെങ്കിലുമൊരു മതരാഷ്ട്രമാക്കാനുള്ള ശ്രമം നടത്തിയാൽ ആ ഭരണകൂടത്തിനെതിരെ ജാതി മത ഭേദമന്യേ ഒറ്റകെട്ടായി നിൽക്കും. വേണ്ടിവന്നാൽ ഒരു രണ്ടാം സ്വാതന്ത്ര സമരത്തിനും തയ്യാറാണ്. മുഖ്യ പ്രഭാഷണം നടത്തിയ സെക്രട്ടറി നൗഫൽ കരുവാരകുണ്ട് പറഞ്ഞു.

നവാസ് പെരിന്തൽമണ്ണ, റാഫി വഴിക്കടവ്, റഷീദ്, റിയാസ് മുന്ന, മജീദ്, റസാഖ്, അഹമ്മദ് കെ.ടി , ഇസ്മായിൽ എന്നിവർ സംസാരിച്ചു. ട്രഷറർ അബൂബക്കർ പടപ്പറമ്പ് നന്ദി പറഞ്ഞു.