യുവതി പ്രവേശന പുനപരിശോധന ഹർജികൾ ജനുവരി 13ന് പരിഗണിക്കും

ഭരണഘടനാപരമായ സ്ത്രീയുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഉണ്ടോയെന്ന് പരിശോധിക്കും

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ പുനപരിശോധന ഹർജികൾ ജനുവരി 13ന് സുപ്രീംകോടതി പരിഗണിക്കും. ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിശോധിക്കുന്നത്. വിശ്വാസ പ്രശ്നം അടക്കം അഞ്ചംഗ ബെഞ്ച് നിർദ്ദേശിച്ച വിഷയങ്ങളും കോടതി പരിശോധിക്കും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ അവസാന പട്ടിക രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകും. ശബരിമലയിലെ യുവതി പ്രവേശനം നിഷേധിക്കുന്നതുകൊണ്ട് ഭരണഘടനാപരമായി സ്ത്രീകൾക്ക് കിട്ടേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടോ എന്നതിനാവും സുപ്രീംകോടതി പ്രഥമപരിഗണന നൽകുക. ശബരിമല യുവതി പ്രവേശന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിശോധിക്കണമെന്ന് നവംബർ 14 ആണ് സുപ്രീംകോടതി ഉത്തരവിട്ടത്. 2018 സെപ്റ്റംബർ 28ന് സുപ്രീംകോടതി നൽകിയ അനുമതി സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ഉത്തരവ്.