ദേശീയ പണിമുടക്ക് വിജയിപ്പിക്കും

കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയ തലത്തില്‍ ബുധനാഴ്ച നടക്കുന്ന തൊഴിലാളി പണിമുടക്കില്‍ സഹകരണ മേഖലയിലെ മുഴുവന്‍ തൊഴിലാളികളും ജീവനക്കാരും പങ്കെടുത്തു വിജയിപ്പിക്കാൻ കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എ.ഐ.ടി.യു.സി) കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു.

ദേശീയ പണിമുടക്ക് മുദ്രാവാക്യത്തെ സംബന്ധിച്ച് കെ.സി.ഇ.സി സംസ്ഥാന സെക്രട്ടറി ക്യയന്‍ സുരേഷ് ബാബു വിശദീകരിച്ചു. ഗിരീശന്‍ എം, ദീപ കെ, സജിത എം, സുരേന്ദ്രന്‍ എം, മനോജ് കക്കത്ത് തുടങ്ങിയവർ സംസാരിച്ചു. അനില്‍കുമാര്‍.എം അധ്യക്ഷത വഹിച്ചു. വിനോദന്‍ എം സ്വാഗതം പറഞ്ഞു.