കല്യാണ വീട്ടില്‍ മിഠായി നല്‍കി ആറ് വയസുകാരിയെ ഉപദ്രവിച്ച യുവാവ് കസ്റ്റഡിയില്‍; കേസെടുത്തത് പോക്‌സോ വകുപ്പില്‍

തലശ്ശേരി: തലശ്ശേരി ചേറ്റംകുന്നിനടുത്ത കല്യാണ വീട്ടില്‍ എത്തിയ ആറ് വയസുകാരിയെ മിഠായി നല്‍കി വീടിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ശരീര ഭാഗങ്ങളില്‍ പിടിച്ചു ഉപദ്രവിക്കുമ്പോള്‍ കൈയ്യോടെ പിടിയിലായ യുവാവ് പോലീസ് കസ്റ്റഡിയിലായി.

ചാലില്‍ മട്ടാമ്പ്രം സ്വദേശിയായ പുതിയ പുരയില്‍ ആസിഫാണ് (26) കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പില്‍ കേസെടുത്തു.

ഇന്നലെ വൈകിട്ടാണ് സംഭവം. ഇന്ന് ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.