ആറ് വയസുകാരിയെ ബസ്സില്‍ ഉപദ്രവിച്ച 65 കാരന് തടവും പിഴയും

തലശ്ശേരി: ബസ്സ് യാത്രക്കിടയില്‍ 6 വയസുകാരിയെ ഉപദ്രവിച്ച 65 കാരന് തടവും പിഴയും ശിക്ഷ വിധിച്ചു. പയ്യാവൂര്‍ ചന്ദനക്കം പാറയിപ്പ വരക്കലായി വീട്ടില്‍ വി.എം ജോസഫിനെ 5 വര്‍ഷം തടവിനും 20,000 രൂപ പിഴയടക്കാനുമാണ് തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് ശിക്ഷിച്ചത്.
2011 നവമ്പര്‍ 10 ന് പയ്യാവൂരില്‍ നിന്നും ശ്രീകണ്ഠാപുരത്തേക്ക് പോവുകയായിരുന്ന ബസ്സില്‍ വെച്ചായിരുന്നു കേസിന്നാസ്പദമായ സംഭവം. മാനഹാനി വരുത്തിയതിന് ഐ.പി.സി 354 വകുപ്പില്‍ രണ്ട് വര്‍ഷവും 20,000 പിഴയുമാണ് ശിക്ഷ. പ്രതി പിഴ അടക്കുന്നില്ലെങ്കില്‍ 3 മാസം അധിക തടവ് അനുഭവിക്കണം.
പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് 506 (2) വകുപ്പ് പ്രകാരം 3 വര്‍ഷം തടവ് വേറെയുമുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ. പ്‌ളസീഡര്‍ സി.കെ.രാമചന്ദ്രനാണ് വാദിച്ചത്.






