ബസ്സില്‍ വിദേശമദ്യം കടത്തിയ ആള്‍ക്ക് തടവും പിഴയും

തലശ്ശേരി: വിദേശമദ്യവുമായി ബസ്സില്‍ പിടിയിലായ പ്രതിക്ക് തടവും പിഴയും. കൂത്തുപറമ്പ് നരവൂരിലെ തൈക്കണ്ടി കോട്ടായി വീട്ടില്‍ ടി.കെ സുരേന്ദ്രനെ (42) ഒരു വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനുമാണ് തലശ്ശേരി അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്.
പ്രതി പിഴ അടക്കുന്നില്ലെങ്കില്‍ 3 മാസം അധിക തടവ് അനുഭവിക്കണം. 2012 മാര്‍ച്ച് 9ന് ഉച്ചയോടെയാണ് ബസ്സ് യാത്രക്കിടയില്‍ പൂക്കോട് വെച്ച് 3.600 ലിറ്റര്‍ വിദേശമദ്യവുമായി സുരേന്ദ്രന്‍ കൂത്തുപറമ്പ് എക്‌സൈസിന്റെ പിടിയിലായത്.






