ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചു. നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് ക്രൂരമായ മര്‍ദനമേറ്റു. എബിവിപി പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്നാണ് ആരോപണം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമികളില്‍ 50 ഓളം പേരുണ്ടായിരുന്നു. ഇവര്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചതോടൊപ്പം വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
ഐഷി ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റിട്ടുണ്ട്. ക്യാമ്പസിനകത്തെ എബിവിപികാരുടെ കൂടെ ക്യാമ്പസിനു പുറത്തുള്ള എബിവിപി ഗുണ്ടകളും വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായാണ് വിവരം.






