സെക്‌സ് റാക്കറ്റ്: സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍

ഉസ്ബക്കിസ്ഥാന്‍ സ്വദേശിയുമായി ചേര്‍ന്നാനാണ് സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനം
സംഘത്തിലുണ്ടായിരുന്ന രണ്ട് വിദേശ വനിതകളെ പോലീസ് മോചിപ്പിച്ചു
ജുഹുവിലെ ആഡംബര ഹോട്ടലില്‍നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്
മുംബൈ: ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയുടെ സഹായത്തോടെ വിദേശ വനിതകളെ എത്തിച്ച് മുംബൈ നഗരത്തില്‍ സെക്‌സ് റാക്കറ്റ് നടത്തിയതിന് സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍. ബോളിവുഡിലെ പ്രൊഡക്ഷന്‍ മാനേജരായ രാജേഷ് കുമാര്‍ ലാലിനെയാണ് കഴിഞ്ഞദിവസം ജുഹുവിലെ ആഡംബര ഹോട്ടലില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന രണ്ട് വിദേശ വനിതകളെ പോലീസ് മോചിപ്പിച്ചു.
ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയായ സറീന എന്ന സ്ത്രീയുടെ നേതൃത്വത്തിലായിരുന്നു സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനം ഇരുവരും ചേര്‍ന്ന് നടത്തിയത്. ഉസ്ബക്കിസ്ഥാനില്‍നിന്ന് രാജേഷ് കുമാറിന്റെ സഹായത്തോടെയാണ് സറീന യുവതികളെ മുംബൈയില്‍ എത്തിച്ചിരുന്നത്. 80,000 രൂപയ്ക്കായിരുന്നു ഒരാളില്‍നിന്ന് ഇടപാട്.
കഴിഞ്ഞദിവസം മോചിപ്പിച്ച രണ്ട് വനിതകളും ഉസ്ബക്കിസ്ഥാന്‍ സ്വദേശികളാണെന്നാണ് പോലീസ് നല്‍കിയ വിവരം. ഡിസംബര്‍ 23-നും ഇതേ ഹോട്ടലില്‍നിന്ന് മുംബൈ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് മൂന്ന് വിദേശവനിതകളെ രക്ഷപ്പെടുത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ സറീന നിലവില്‍ ഉസ്ബക്കിസ്ഥാനിലാണെന്നാണ് റിപ്പോര്‍ട്ട്.






