ഗോപിനാഥ് മുതുകാട് ജനുവരി 10ന് ജിദ്ദയില്‍

ജിദ്ദ: പ്രശസ്ത മോട്ടിവേഷന്‍ വിദഗ്ധനും മജീഷ്യനുമായ ഗോപിനാഥ് മുതുകാടിന്റെ പരിപാടി ജനുവരി 10ന് വൈകീട്ട് ഏഴ് മണിക്ക് ജിദ്ദയിലെ അല്‍ഹദീഖ ഓടിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ചങ്ങായീസ് ജിദ്ദയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ടെലിവിഷന്‍ സംഗീക രംഗത്തെ പ്രശസ്ത ഗായിക ഹലാ അബി, ജിദ്ദയിലെ പ്രമുഖ കലാകാരന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സംഗീതവിരുന്നും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. മലബാറിന്റെ രുചികൂട്ടമൊരുക്കി ഫുഡ് വെസ്റ്റിവെല്ലും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരെ 0536937774, 0535059632, 0507374008 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.