2016ല്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ടീമിലേക്ക് വിളിക്കാതായപ്പോള്‍തന്നെ കരിയര്‍ അവസാനിച്ചു എന്ന് മനസ്സിലാക്കി: ഇര്‍ഫാന്‍ പഠാന്‍

ഉസ്താദ് അലി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടും സെലക്ഷന്‍ ലഭിച്ചില്ല
ബൗളിംഗില്‍ സെലക്ഷന്‍ ടീം തൃപ്തരല്ലായിരുന്നു
പല താരങ്ങളും രാജ്യാന്തര കരിയര്‍ തുടങ്ങിയ സമയത്ത് കരിയര്‍ അവസാനിപ്പിക്കേണ്ടിവന്നത് ദു:ഖമുണ്ടാക്കി
വഡോദര: ഇത്രയും ചെറുപ്രായത്തില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു അതാണ് ഏറ്റവും വലിയ ദു:ഖം എന്നും ഇനി ഇന്ത്യക്കായി കളിക്കാന്‍ ആവില്ലെന്ന് 2016 തന്നെ മനസ്സിലായിരുന്നു എന്നും ഇര്‍ഫാന്‍ പഠാന്‍. കരിയര്‍ ഇത്ര നേരത്തെ അവസാനിച്ചപ്പോള്‍ കുറച്ചുകൂടി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ പരാതി ഒന്നും പറയുന്നില്ല.
2016ല്‍ ഉസ്താദ് അലി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് താനായിരുന്നു. അന്ന് ടീമിലേക്ക് തിരിച്ചുവരാന്‍ സാധിക്കാതിരുന്ന സമയത്ത് തന്നെ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന് മനസ്സിലാക്കിയതാണ്. ടീം സെലക്ഷനെത്തിയ സെലക്ടര്‍മാരോട് സംസാരിച്ചപ്പോള്‍ അവര്‍ തൃപ്തരല്ല എന്നാണ് മനസ്സിലാക്കിയത്. കുറച്ചു മത്സരങ്ങള്‍ കൂടി കളിച്ച് 500ഓ 600ഓ വിക്കറ്റുകള്‍ വീഴ്ത്താന്‍ ആയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു എന്നും ഇര്‍ഫാന്‍ പറഞ്ഞു.
9 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനൊടുവില്‍ കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2007-ലെ ടിന്റി 20 ലോകകപ്പ് ഫൈനലില്‍ താരമായ ഇര്‍ഫാന്‍ പഠന് 2012 നു ശേഷം ഇന്ത്യക്കായി കളിക്കാന്‍ സാധിച്ചിരുന്നില്ല. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഒരേ ഒരു ദു:ഖമാണ് ഇര്‍ഫാന്‍ പറഞ്ഞത്. പല താരങ്ങളും രാജ്യാന്തര കരിയര്‍ തുടങ്ങിയ സമയത്ത് കരിയര്‍ അവസാനിപ്പിക്കേണ്ടിവന്നു എന്നാണ് ഇര്‍ഫാന്‍ പറഞ്ഞത്. കരിയര്‍ തുടങ്ങുന്നത് 27 – 28 വയസ്സിലാണ്. അവര്‍ 35 വയസ്സു വരെയെങ്കിലും കളിക്കും. എന്നാല്‍ പത്തൊമ്പതാം വയസ്സില്‍ തുടങ്ങിയ കരിയര്‍ ഇരുപത്തിയേഴാം വയസ്സില്‍ അവസാനിപ്പിക്കുമ്പോള്‍ 301 വിക്കറ്റ് എടുത്തിരുന്നു ഇര്‍ഫാന്‍. ഇന്ത്യയ്ക്കുവേണ്ടി 29 കേസില്‍നിന്ന് നൂറു വിക്കറ്റും 1105 റണ്‍സ് നേടിയ സ്വിങ് മാന്ത്രികന്‍ 120 ഏകദിനങ്ങളില്‍ നിന്ന് 1554 റണ്‍സും എഴുപത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. 24 ട്വന്റി 20 മത്സരങ്ങളില്‍ നീ 472 റണ്‍സും 28 വിക്കറ്റും ആണ് നേടിയത്.






