മഹാരാഷ്ട്ര മന്ത്രിമാര്‍; അന്തിമ തീരുമാനമായി

വകുപ്പ് വീതത്തില്‍ നേട്ടമുണ്ടാക്കി എന്‍സിപി

എന്‍ സി പിക്ക് 16 മന്ത്രിന്മാനങ്ങള്‍, ശിവസേനയില്‍ നിന്ന് 15

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധമായ അന്തിമ തീരുമാനം ഗവര്‍ണര്‍ അറിയിച്ചത് ട്വിറ്റര്‍ വഴി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമര്‍പ്പിച്ച മന്ത്രിമാരുടെയും വകുപ്പുകളുടെയും പട്ടിക ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി അംഗീകരിച്ചു. പൊതുഭരണം ക്രമസമാധാനം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ കൈകാര്യം ചെയ്യും.

ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയ്ക്ക് ടൂറിസവും പരിസ്ഥിതിയും പ്രോട്ടോകോള്‍ വകുപ്പുകളുമാണ് ലഭിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ വകുപ്പുകള്‍ സ്വന്തമാക്കി എന്‍സിപി നേട്ടമുണ്ടാക്കി. ജലസേചനം ഭവന വകുപ്പുകള്‍ എന്‍സിപിക്ക് ലഭിച്ചു. മുഖ്യമന്ത്രി സ്ഥാനവും നേരത്തെ എന്‍സിപിക്ക് നല്‍കിയിരുന്നു. മന്ത്രിമാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസാണ് ഏറ്റവും പിന്നില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്.
എന്‍ സി പിക്ക് 16 മന്ത്രിമാരെ ലഭിച്ചപ്പോള്‍ ശിവസേനയില്‍ നിന്ന് 15 പേര്‍ മന്ത്രിമാരായി. ഉപ മുഖ്യമന്ത്രി അജിത് പവാറിന് ധന ആസൂത്രണ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയത്. ആഭ്യന്തരവകുപ്പ് എന്‍സിപിയുടെ അനില്‍ ദേശ് മുഖ്‌റയ്ക്ക് ലഭിച്ചു. നഗരവികസനം ഏക്‌നാഥ് ഷിന്‍ഡെ, വ്യവസായം സുഭാഷ് ദേശായി, റവന്യൂ ബാലാ സാഹേബ് തോറാട്ട്, തൊഴില്‍ എക്‌സൈസ് ദിലീപ് പാട്ടീല്‍, ഭവനം ജിതേന്ദ്ര അഹ്വാഡ്, മെഡിക്കല്‍ വിദ്യാഭ്യാസം വര്‍ഷ ഗേയ്ക് വാദ്, സാമൂഹ്യനീതി ധനഞ്ജയ് മുണ്ടെ, എന്നിവര്‍ക്കും നല്‍കി.