മലയോരഹൈവേയിൽ ചമതച്ചാലിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു

പയ്യാവൂർ: ഉളിക്കൽ മലയോര ഹൈവേയിലുണ്ടായ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. മുണ്ടാനൂരിലെ കാഞ്ഞിരക്കൊഴുപ്പിൽ ബാലൻെറയും ഷീലയുടേയും മകൻ ഷിബിനാണ് (25) മരിച്ചത്.
പയ്യാവൂരിൽ നിന്നും മുണ്ടാനൂരിലെ വീട്ടിലേക്ക് വരുന്ന വഴിക്ക് ചമതച്ചാൽ കുളത്തുംകുഴിയിൽ വെച്ച് ബൈക്ക് സംരക്ഷണ വേലിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഷിബിൻ തൽക്ഷണം മരിക്കുകയായിരുന്നു. തലയ്ക്കാണ് പരിക്കേറ്റത്. നാട്ടുകാരാണ് ഷിബിനെ ആശുപത്രിയിൽ എത്തിച്ചത്.
തളിപ്പറമ്പിലെ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഷിജിന സഹോദരിയാണ്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും.






