പരിയാരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്

ജുലീന

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും ഫീസ് ഇളവ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ അനിശ്ചിത കാല സമരത്തിനൊരുങ്ങുന്നു. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു മുമ്പ് സ്വാശ്രയ സംവിധാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണ് സമരത്തിനൊരുങ്ങുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷവും ഭീമമായ ഫീസ് അടയ്‌ക്കേണ്ടി വരുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

സ്‌പെഷ്യല്‍ ഫീസായി തങ്ങളുടെ പക്കല്‍ നിന്നും നാല്‍പ്പതിനായിരം രൂപ വരെ വാങ്ങുന്നുണ്ട്. ഇത് പുശ്ശനപരിശോധിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. നേരത്തെ കളമശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്തപ്പോഴും സമാനമായ സാഹചര്യമാണ് നിലനിന്നിരുന്നതെന്ന് അധികൃതര്‍ പറയുന്നു. നേരത്തെ നായനാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുത്തപ്പോള്‍ എല്ലാവര്‍ക്കും ഫീസ് കുറച്ചു നല്‍കിയെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിന് തയ്യാറെടുക്കുന്നത്.