പൗരത്വ നിയമ ഭേതഗതി: ജിദ്ദ പൗരാവലി പ്രവാസി സംഗമം സംഘടിപ്പിച്ചു

ജിദ്ദ: ഇന്ത്യയിലെ ‘പൗരത്വ നിയമ ഭേതഗതി’ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ‘ഫാസിസ്റ്റ് ഭീകരതക്കെതിരെ പൗരസംഗമം’ എന്ന പേരില്‍ ജിദ്ദ പൗരാവലി സംഘടിപ്പിച്ച ജിദ്ദയിലെ പ്രവാസികളുടെ സംഗമം ശ്രദ്‌ധേയമായി. ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജിദ്ദയിലെ വിവിധ തുറകളില്‍ പ്രവൃത്തിക്കുന്ന നിരവധിപേര്‍ പങ്കെടുത്തു.

അസീസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ വിനീതപിള്ളൈ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കബീര്‍ കൊണ്ടോട്ടി മള്‍ട്ടീമീഡിയയുടെ സഹായത്തോടെ ഫാസിസ്റ്റുകള്‍ ഇന്ത്യയില്‍ ശക്തി പ്രാപിച്ചതിന്റെയും സ്വാതന്ത്ര സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പുറം തിരിഞ്ഞുനിന്ന ഫാസിസ്റ്റുകളെകുറിച്ചും, മുസ്‌ലിംങ്ങള്‍ ഇന്ത്യക്കുവേണ്ടി സമര്‍പ്പിച്ച സംഭാവനകളും വരച്ചുകാട്ടി.

ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടം അതിന്റെ ശരിയായ ദിശയില്‍തന്നെ ചലിക്കേണ്ടതുണ്ടെന്നും ദിശ മാറ്റപ്പെടരുതെന്നും ചടങ്ങില്‍ സംസാരിച്ച കെ.ടി.എ മുനീര്‍, സി.എം അബ്ദുറഹിമാന്‍, അസീസ് കോട്ടോപ്പാടം തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു. ഹിഫ്‌സുറഹ്‌മാന്‍, നസീര്‍ ബാവകുഞ്ഞ്, ഡോ. അഷ്‌റഫ് ബദര്‍തമാം, അബ്ദുല്‍ മജീദ് നഹ, സി.വി അഷ്‌റഫ്, ഇ.എം അബ്ദുള്ള, ഹുസൈന്‍ എരുകുളങ്ങര, സ്വലാഹ്‌ കാരാടന്‍, സക്കീര്‍ എടവണ്ണ, ശിയാസ് ഇമ്പാല, മറിയം ടീച്ചര്‍, നസീര്‍ ശാന്തപുരം, ഹസ്സന്‍ കൊണ്ടോട്ടി, ഉണ്ണി തെക്കേടത്ത് തുടങ്ങി നിരവധിപേരും ചര്‍ച്ചയില്‍ പങ്കാളികളായി. റാഫി ഭീമാപള്ളി സ്വാഗതവും മന്‍സൂര്‍ വയനാട് നന്ദിയും പറഞ്ഞു.