തിരൂരങ്ങാടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റര്‍ക്കു സ്വീകരണമൊരുക്കി

ജിദ്ദ: നാട്ടില്‍ ജനങ്ങള്‍ സാമ്പത്തീക പ്രയാസങ്ങളിലും വിവിധ നിയമ പശ്‌നങ്ങളിലും വലയുമ്പോള്‍ അത്തര വിഷയങ്ങളില്‍ അസ്വസ്ഥത പങ്ക്‌വെക്കുന്നതോടൊപ്പം ഗള്‍ഫിലെ മാറിവരുന്ന പ്രതികൂല സാഹചര്യങ്ങളുടെ അനിഷ്ചിതത്വവും പേറുന്നവരാണ് പ്രവാസികളെന്ന് കെ. കലാം മാസ്റ്റര്‍ പറഞ്ഞു. എന്നും പ്രവാസിയായിരിക്കാതെ സാമൂഹ്യ പ്രവര്‍ത്തനത്തിനൊപ്പം നാട്ടില്‍ സുരക്ഷിതമായ വരുമാന മാര്‍ഗമുണ്ടാക്കുവാനുള്ള നല്ല പദ്ധതി പ്രവാസികള്‍ വിഭാവനം ചെയ്യണമെന്നും തിരൂരങ്ങാടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ. കലാം മാസ്റ്റര്‍ പറഞ്ഞു. ജിദ്ദാ കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം, പെരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റികള്‍ സംയുക്തമായി നല്‍കിയ സ്വീകരണയോഗത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷറഫിയ്യ ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.ടി ഹംസ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. ഷാഫി ചാലിയം സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, വി.പി മുസ്ഥഫ, മജിദ് പുകയൂര്‍, നാസര്‍ വെളിയങ്കോട്, ഹാരിസ് പെരുവള്ളൂര്‍, പി.എം.എ ജലീല്‍, ലത്തീഫ് മുസ്‌ലിയാരങ്ങാടി, സി.സി കരീം, ഗഫൂർ പട്ടിക്കാട്, ജലാല്‍ തേഞ്ഞിപ്പലം, മജീദ് കള്ളിയില്‍, നൗഫല്‍ ഉള്ളാടന്‍, അഷ്‌റഫ് നല്ലേടത്ത്, ഗഫൂര്‍ ചേലേമ്പ്ര, സാജിദ് മൂന്നിയൂര്‍, ജംഷി പാറക്കടവ്, ഉസ്മാന്‍ പുകയൂര്‍, ഉരുണിയന്‍ മൊയ്തീന്‍ കുട്ടി ഹാജി, ചെമ്പന്‍ സക്കീര്‍, ആത്രപ്പില്‍ അബ്ദു, ചൊക്‌ളി സൈദലവി, കെ. മന്‍സൂര്‍, ചൊക്‌ളി സെയ്ദ്, റഷീദ് വാഴക്കാട്, ടി.കെ കുഞ്ഞു, ആത്രപ്പില്‍ ഫൈസല്‍, സുബൈര്‍ ചാത്രതൊടി, മമ്മദ് കാടപ്പടി, അബ്ദു പൂത്തട്ടായി തുടങ്ങിയവരും സംസാരിച്ചു.

അന്‍വര്‍ ചെമ്പന്‍ സ്വാഗതവും ഷെമീം നന്ദിയും പറഞ്ഞു.