പൗരത്വം ബില്ല്; പുതുവത്സരത്തെ വരവേറ്റത് എം.എസ്.എഫ് പ്രതിഷേധത്തിലൂടെ

തലശ്ശേരി: എം.എസ്.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൗരത്വം ബില്ലിനെതിരെ പുതുവത്സര ദിനത്തില്‍ പ്രതിഷേധത്തിലൂടെ വരവേറ്റൂ. തലശ്ശേരി കടല്‍പ്പാലത്ത് വെച്ച് നടന്ന പ്രതിഷേധം പരിപാടിയില്‍ നിരവധിപേര്‍ പങ്കാളികളായി.

യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി റഷീദ് തലായി, എം സാദിഖ് മൊട്ടാമ്പ്രം, സാഹിര്‍ പാലക്കല്‍, അന്‍സാരി ചിറക്കര, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഷഹബാസ് കായ്യത്ത്, മണ്ഡലം പ്രസിഡണ്ട് അഫ്സല്‍ മൊട്ടാമ്പ്രം, സെക്രട്ടറി സല്‍മാന്‍ ഫാരിസ്, നൈസാം കണ്ണോത്ത് ,അര്‍ഷാദ് മൊട്ടാമ്പ്രം, ഫര്‍ദ്ദീന്‍ സൈദാര്‍പള്ളി, അഫ്നീഷ് കായ്യത്ത് എന്നിവര്‍ സംബന്ധിച്ചു.






