70 കിലോമീറ്റര്‍ വേഗതയിലുള്ള അപകടം ആറാം നിലയില്‍ നിന്നും വീഴുന്ന ആഘാതം ഉണ്ടാക്കുമെന്ന് സൗദി ട്രാഫിക്

റിയാദ്: വാഹനങ്ങള്‍ അമിത വേഗതയില്‍ ഡ്രൈവ് ചെയ്യുന്നതിനെതിരെ സൗദി ട്രാഫിക്ക് വിഭാഗം ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അമിത വേഗതയും അതുണ്ടാക്കുന്ന അപകടങ്ങളുടെ ആഘാതവും വിശദീകരിക്കുകയായിരുന്നു സൗദി ട്രാഫിക് വിഭാഗം. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന വാഹനം ഇടിച്ചാല്‍ മൂന്ന് നിലകളുള്ള കെട്ടിടത്തിൽനിന്നും താഴെ വീഴുന്ന ആഘാതമാണ് ഉണ്ടാക്കുക എന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
രാജ്യത്തെ ഡ്രൈവര്‍ക്കാര്‍ക്ക് ട്രാഫിക് വിഭാഗം അയച്ചുകൊടുക്കുന്ന ബോധവല്‍കരണ സന്ദേശത്തിലാണ് വാഹനത്തിന്റെ വേഗതയും അതുണ്ടാക്കുന്ന ആഘാതത്തിന്റെ തോതും വ്യക്തമാക്കുന്നത്. വാഹനത്തിന്റെ വേഗത കൂടുന്നതനുസരിച്ചു അപകടത്തിന്റെ കാഠിന്യവും കൂടും, ഇത് ഡ്രൈവര്‍ മാരുടെയും കൂടെയുള്ള യാത്രക്കാരുടെയും ജീവനുവരെ ഭീഷണിയാകും. അതിനാല്‍ അവരവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഒരു തീരുമാനവും എടുക്കരുതെന്ന് ട്രാഫിക് അതോറിറ്റി അറിയിച്ചു.
വേഗതയുടെയും അതുണ്ടാക്കുന്ന ആഘാതങ്ങളുടെയും ഉദാഹരണവും സൗദി ട്രാഫിക് വിഭാഗം ഇന്‍ഫോഗ്രാഫിലൂടെ പ്രസിദ്ധീകരിച്ചു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതിയിലുള്ള വാഹനം അപകടത്തില്‍ പെട്ടാല്‍ ആറാം നിലയില്‍ നിന്നും താഴേക്ക് വീഴുന്ന പ്രതിഫലനമാണ് സൃഷ്ടിക്കുക, വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണെങ്കില്‍ പത്താം നിലയില്‍ നിന്നും താഴേക്ക് വീഴുന്ന പ്രതിഫലനമാണ് സൃഷ്ടിക്കുക,
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതിയിലാണ് വാഹനം നീങ്ങുന്നതെങ്കില്‍ അതുണ്ടാക്കുന്ന അപകടം 15 ആം നിലയില്‍ നിന്നും താഴേക്ക് വീഴുന്നതിന് സമാനമാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതിയിലുള്ള വാഹനം അപകടത്തില്‍ പെട്ടതെങ്കില്‍ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീഴുന്ന പ്രതിഫലനമാണ് സൃഷ്ടിക്കുക എന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
വാഹനത്തിലെ മുന്‍ സീറ്റിലിരിക്കുന്നവര്‍ സേഫ്റ്റി ബെല്‍റ്റ് ധരിക്കുന്നത് വാഹനം അപകടത്തില്‍ പെടുമ്പോള്‍ ഉണ്ടാവുന്ന കഷ്ട്ടനഷ്ട്ടങ്ങളുടെ അളവ് 50 ശതമാനമായി കുറക്കുമെന്നും സൗദി ട്രാഫിക് വിഭാഗമാ അറിയിച്ചു.






