പ്രവാസത്തിനിടയിലും മറ്റുള്ളവർക്ക് വേണ്ടി അസ്‌ലം ജീവിച്ചു: മുസ്തഫ വാക്കാലൂർ

ജിദ്ദ: “സ്‌മൃതികളിൽ അസ്‌ലം” എന്ന പേരിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി അദ്ധ്യാപകനും ജിദ്ദ കെ എം സി സി നേതാവുമായിരുന്ന മർഹൂം ഡോ:മുഹമ്മദ്‌ അസ്‌ലം അനുസ്മരണ പരിപാടി തിരൂർ മണ്ഡലം കെ എം സി സി  സംഘടിപ്പിച്ചു. ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഉദ്ഘടാനം നിർവഹിച്ചു. ഷറഫിയ കെ എം സി സി സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തിരൂർ മണ്ഡലം മണ്ഡലം കെ എം സി സി പ്രസിഡന്റ് മുഹമ്മദ് യാസിദ് അധ്യക്ഷത വഹിച്ചു.

തൻ്റെ ഹൃസ്വമായ പ്രവാസ ജീവിതത്തിനിടയിലും സ്വജീവിതം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെച്ച അസ്‌ലം എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മുസ്തഫ വാക്കാലൂർ പറഞ്ഞു. പാർട്ടിയിലോ സംഘടനയിലോ യാതൊരു വിധ വ്യക്തി താല്പര്യങ്ങൾക്കോ നേട്ടങ്ങൾക്കോ പരിഗണന നൽകാതെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയ വളരെ ആത്മവിശ്വാസം  നിറഞ്ഞ പ്രവർത്തന രീതിയായിരുന്നു അസ്ലാമിന്റേത്. മുസ്തഫ വാക്കാലൂർ കൂട്ടിച്ചേർത്തു.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, മറ്റു ഭാരവാഹികളായ വി പി മുസ്തഫ, ലത്തീഫ് മുസ്‌ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, മലപ്പുറം ജില്ലാ ജിദ്ദ കെ എം സി സി പ്രസിഡന്റ് പി എം എ ഗഫൂർ, വി വി അഷ്‌റഫ് , നാസർ വെളിയാങ്കോട്, മജീദ് പുകയൂർ, ഇല്യാസ് കല്ലിങ്ങൽ, വി പി ഉനൈസ്  പി. ഖമറുദീൻ, ഉബൈദ് തിരൂർ, എം പി ഷൗക്കത്ത്, എം സി ബഷീർ  തുടങ്ങിയർ സംസാരിച്ചു. മുഹമ്മദ് ഷാഫി സ്വഗതവും എം പിമുസ്തഫ  നന്ദിയും പറഞ്ഞു.