ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞു

ജുലീന
വായാട്ടുപറമ്പ്: നിറയെ ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. കണ്ണൂർ വായാട്ടു പറമ്പിനടുത്തുള്ള താഴത്തങ്ങാടിയിലെ കൊടുംവളവിലാണ് കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെ അപകടമുണ്ടായത്. ചെറുപുഴയില്‍ നിന്നും മാനന്തവാടിയിലേക്ക് ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ആലക്കോട് പോലീസിനെ വിവരമറിയിച്ചു. പോലീസ് ഉടനെ സ്ഥലത്തെത്തി.
അതേസമയം ലോറി ഡ്രൈവറും സഹായിയും സ്ഥലത്ത് നിന്നും മുങ്ങിയത് സംശയത്തിനിടയാക്കി.






