പൗരത്വ രജിസ്റ്റർ ധൃതി പിടിച്ച് അടിച്ചേൽപ്പിക്കുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗം; കെ.ടി ജലീൽ

കണ്ണൂർ: പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ധൃതി പിടിച്ച് അടിച്ചേൽപ്പിക്കുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി എന്ന് മന്ത്രി കെ.ടി ജലീൽ. ഭരണഘടന വിഭാവനം ചെയ്യുന്ന പൗരത്വത്തിനും ദേശീയതക്കും എതിരാണ് സിഎഎ യും എൻസിആറും. ഇതിന് കേരള സർക്കാർ അടിമപ്പെടില്ല എന്നും മന്ത്രി പറഞ്ഞു. കണ്ണൂരിലെ ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി കെ.ടി ജലീൽ.
ഒരു വിഭാഗത്തിന് എതിരെയുള്ള നിയമത്തിന് എതിരെ ജനങ്ങൾ പ്രതിഷേധിക്കണം. പൗരത്വ ബേദഗതി നിയമം മുസ്ലിങ്ങളെ വേർതിരിച്ച് നിർത്തുന്നതാണ്. പ്രധാന മന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പാകിസ്ഥാനിൽ പീഡനത്തിന് ഇരയായാക്കുന്ന അഹമദീയ സമൂഹത്തെ എങ്ങനെ മറന്ന് പോയി എന്നും കെ.ടി ജലീൽ ചോദിച്ചു. മുസ്ലീം വിഭാഗത്തെ രണ്ടാം തരം പൗരൻമാരാക്കി വെക്കുന്ന ബി ജെ പിയുടെ തന്ത്രമാണ് പൗരത്വ നിയമം. ഇത് എല്ലാവർക്കും അറിയാം. മുസ്ലിംങ്ങളെ ദ്രോഹിക്കാൻ തയ്യാറാക്കിയ പൗരത്വ നിയമം തള്ളിക്കളയണമെന്നും കെ ടി ജലീൽ കണ്ണൂരിൽ പറഞ്ഞു.






