മ്യൂസിക് നൈറ്റ് ഹൃദ്യമായി

ഇന്ത്യയിലെ ആനുകാലിക വിഷയങ്ങളായ എന്‍.ആര്‍.സി, സി.എ.എ വിരുദ്ധ സമരങ്ങളെ കുറിച്ച് ജിദ്ദയിലെ പ്രമുഖ സംസകരിയ്ക്ക പ്രവര്‍ത്തകരായ നാസര്‍ വെളിയങ്കോട്, മുഹ്‌സിന്‍ കാളികാവ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാകാരന്‍മാര്‍ അവതരിച്ച പ്രേത്യേക സ്‌കിറ്റ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതോടൊപ്പം നാട്ടില്‍ നടക്കുന്ന എന്‍.ആര്‍.സി, സി.എ.എ വിരുദ്ധ സമരങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യവുമായി.
ജിദ്ദ: ജിദ്ദ ഷറഫിയ സിറ്റി കെഎംസിസിയുടെ സാംസ്‌കാരിക വേദിയായ ഗ്രീന്‍ അറേബ്യ ഷറഫിയയുടെ നേതൃത്വത്തില്‍ മ്യൂസിക് നൈറ്റ് സംഘടിപ്പിച്ചു. ജിദ്ദയിലെയും നാട്ടില്‍നിന്നുമുള്ള വിവിധ കലാകാരന്‍മാര്‍ അവതരിപ്പിച്ച ഗാനം, ഒപ്പന, ഖവാലി തുടങ്ങിയ പരിപാടികള്‍ ഏറെ ഹൃദ്യമായി.

ഇന്ത്യയിലെ ആനുകാലിക വിഷയങ്ങളായ എന്‍.ആര്‍.സി, സി.എ.എ വിരുദ്ധ സമരങ്ങളെ കുറിച്ച് ജിദ്ദയിലെ പ്രമുഖ സംസകരിയ്ക്ക പ്രവര്‍ത്തകരായ നാസര്‍ വെളിയങ്കോട്, മുഹ്‌സിന്‍ കാളികാവ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാകാരന്‍മാര്‍ അവതരിച്ച പ്രേത്യേക സ്‌കിറ്റ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതോടൊപ്പം നാട്ടില്‍ നടക്കുന്ന എന്‍.ആര്‍.സി, സി.എ.എ വിരുദ്ധ സമരങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യവുമായി.

കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബൂക്കര്‍ അരിമ്പ്ര പരിപാടി ഉത്ഘാടനം ചെയ്തു. നിസാം മമ്പാട്, ഇസ്മായില്‍ മുണ്ടക്കുളം, സൗക്കത്ത് ഞാറക്കോടന്‍, ചെറി മഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന റഷീദ് വാരിക്കോടന്‍, ശരീഫ് നീറാഡ് എന്നിവര്‍ക്കു യാത്രയപ്പ് നല്‍കി.

ഷറഫിയ സിറ്റി കെഎംസിസി പ്രസി. റസാക് അണക്കായി, ജനറല്‍ സെക്രട്ടറി ലത്തീഫ് പൊന്നാട്, ശിഹാബ് സി.ടി, റിയാസ് മഞ്ചേരി, ബാവ അരിമ്പ്ര, ശാഹുല്‍ വണ്ടൂര്‍, മമ്മത് കാടപ്പടി, നാണി മുണ്ടക്കല്‍, ബഷീര്‍ ഫറൂഖ്, റഫീഖ് മഞ്ചേരി, സി.സി റസാഖ്, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ റഷീദ് വാഴക്കാട് സ്വാഗതവും മുഹമ്മദ് അലി കോങ്ങാട് നന്ദിയും പറഞ്ഞു.