പുതുവത്‌സരാഘോഷം: അനുമതിയില്ലെന്ന് വിനോദമന്ത്രാലയം, പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

റിയാദ്: റിയാദില്‍ പുതുവത്‌സര ആഘോഷപരിപാടികള്‍ക്ക് അധികൃതരുടെ ഭാഗത്തുനിന്നും അനുമതി ലഭിച്ചതായി കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി നിഷേധിച്ചു.
റിയാദിലെ ഹരിംലാ ഏരിയലയിലുള്ള അല്‍ മുല്‍ഹിം സെന്റെറിലാണ് പുതുവര്‍ഷ ആഘോഷപരിപാടികള്‍ക്ക് അനുമതി ലഭിച്ചതെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ന്യു ഇയര്‍ ആഘോഷ പരിപാടികള്‍ നടത്തുന്നതിന് അതോറിറ്റി ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സംഘാടകരെ പുതുവര്‍ഷ ആഘോഷ പരിപാടികള്‍ നടത്തുന്നതില്‍ നിന്നും തടയുമെന്നും അദ്ദേഹത്തിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനായി റിയാദ് ഗവര്‍ണറേറ്റിന് അറിയിക്കുമെന്നും സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വ്യക്തമാക്കി.






