കോഴിക്കോട് സ്വദേശി റിയാദിൽ മരണപ്പെട്ടു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ഫറോക്ക് സ്വദേശി റിയാദിൽ താമസ സ്ഥലത്ത് നിര്യാതനായി. ഫറോക്ക് ചുങ്കം എട്ടേനാലിൽ താമസിക്കുന്ന പരേതനായ തലേക്കര മോയുട്ടിയുടെ മകൻ വീരാൻകുട്ടി (52)യാണ് വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ശിമെസിയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്. കഴിഞ്ഞ ആറ് വർഷമായി റിയാദിലെ ഐ ടി എൽ വേൾഡ് ട്രാവൽ ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു.

പാത്തെയിയാണ് മാതാവ്. ഭാര്യ ഫാത്തിമത്ത് സമീറ, മക്കൾ: ഷഹനാസ്, മുഹമ്മദ്‌ സിബിലി, മുഹമ്മദ്‌ സാബിത്ത്. മരുമകൻ: ജുനൈദ്, സഹോദരങ്ങൾ: ഇസ്മായിൽ, അബ്ദുൽ സമദ്, ആയിഷാബി, ഇത്തിരിയം, മൈമൂന.

മൃതദേഹം ഷിമേസി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞു താഇഫിലുള്ള ഭാര്യ സഹോദരൻ ശരീഫ് റിയാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 32 വർഷമായി റിയാദിലുള്ള വീരാൻകുട്ടി രണ്ട് വർഷം മുമ്പാണ് അവധി കഴിഞ്ഞെത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യത്ത് നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ഐ ടി എൽ വേൾഡ് പ്രതിനിധികൾ അറിയിച്ചു. റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം കൺവീനർ സിദ്ദിഖ് തുവ്വൂർ സഹായവുമായി രംഗത്തുണ്ട്. റിയാദ് ബേപ്പൂർ മണ്ഡലം കെഎംസിസിയുടെ സജീവ പ്രവർത്തകനായ വീരാൻകുട്ടി അനന്തര നടപടിക്രമങ്ങൾക്ക് സജീവമായി രംഗത്തുണ്ട്. വീരാന്കുട്ടിയുടെ നിര്യാണത്തിൽ ഇറാം ഗ്രൂപ്പ് സി എം ഡി ഡോ. സിദ്ദീക്ക് അഹമ്മദ് കെഎംസിസി നേതാക്കളായ അഷ്‌റഫ്‌ വേങ്ങാട്ട്, മൊയ്‌ദീൻകോയ കല്ലമ്പാറ, അബ്ദുൽ റഹ്മാൻ കല്ലമ്പാറ, അക്ബർ വേങ്ങാട്ട്, സമദ് പെരുമുഖം, മനാഫ് മണ്ണൂർ, കുഞ്ഞോയി കോടമ്പുഴ എന്നിവർ അനുശോചിച്ചു.