തെരഞ്ഞെടുപ്പു പരാജയം; ബി.ജെ.പി അദ്ധ്യക്ഷന്‍ രാജിവെച്ചു

റാഞ്ചി: ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി വെച്ചത്. രാജി കത്ത് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. 81 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 25 സീറ്റേ നേടാനായുള്ളൂ. 47 സീറ്റ് നേടിയ ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി മഹാസഖ്യം സ്ഥാനത്ത് അധികാരം നേടി. ജെ.വി.എമ്മിന്റെ മൂന്ന് അംഗങ്ങള്‍ കൂടി മഹാസഖ്യത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ, ഭരണമുന്നണിയുടെ അംഗസംഖ്യ 50 ആയി. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ എന്നിവര്‍ പരാജയപ്പെട്ടിരുന്നു.






