എ.കെ സക്കറിയ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു

തലശ്ശേരി: തലശ്ശേരി നഗരസഭയിലെ ടെമ്പിള്‍ ഗേറ്റ് 38 വാര്‍ഡില്‍ നിന്നും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട എ.കെ സക്കറിയ ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഡി അശോക് കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മാ ഹാഷിം മുന്‍സിപ്പല്‍ സെക്രട്ടറി കെ മനോഹര്‍, കൗണ്‍സിലര്‍മാര്‍, യു ഡി എഫ് നേതാക്കളായ വി. രാധകൃഷ്ണന്‍, സി.ടി സജിത്ത്, എം.പി അരവിന്ദാക്ഷന്‍, നഗരസഭ കൗണ്‍സിലര്‍മാരായ എ.വി ശൈലജ, പത്മജ രഘുനാഥ്, ഇ. വിജയകൃഷ്ണന്‍, സന്ദീപ് കോടിയേരി, പി.ഒ റാഫി ഹാജി, എ.കെ അബൂട്ടി ഹാജി, കെ.എ ലത്തീഫ്, സി.കെ.പി മമ്മു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.






