കുതിച്ചുയര്‍ന്ന് ഡീസല്‍ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വില കുതിക്കുന്നു. ഇന്നും ഡീസല്‍ വില വര്‍ധിച്ചു. ഒരാഴ്ചക്കിടെ 1.1 രൂപയാണ് ഡീസലിന് കൂടിയത്. പെട്രോളിന് ആറ് പൈസയും വര്‍ധിച്ചു. ഈ ആഴ്ച ആദ്യമായാണ് പെട്രോളിന് വില കൂടിയത്. ഇന്ന് ഡീസലിന് കൊച്ചിയില്‍ 70.67 രൂപയാണ്, പെട്രോളിന് 76. 55 രൂപയും. തിരുവനന്തപുരം, കോഴിക്കോട് മേഖലകളിലും പത്ത് പൈസ കൂടും. ഇന്നലെ ഒഴികെ ഒരാഴ്ചക്കിടെ എല്ലാ ദിവസവും ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടായി. 11 മുതല്‍ 21 പൈസ വരെയാണ് കൂടിക്കൊണ്ടിരിക്കുന്നത്. ഒപെക് രാജ്യങ്ങളില്‍ എണ്ണ ഉത്പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്നാണ് വിവരം.