രാഷ്ട്ര രക്ഷാ റാലി:  കെ. മുരളീധരന്‍ എം. പി ഉദ്ഘാടനം ചെയ്തു

തലശ്ശേരി: പൗരത്വ സംരക്ഷണ സമിതി തലശ്ശേരിയിൽ സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ റാലി  കെ. മുരളീധരന്‍ എം. പി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. നൂറ മൈസൂൺ ഭരണഘടന വായിച്ചു കേൾപ്പിച്ചു.

രാജ്യത്തിന്റെ അസ്ഥിവാരം തോണ്ടുന്ന നിയമമാണ് പൗരത്വ  ഭേദഗതി നിയമമെന്ന് ഫാ ജെറാം ചിങ്ങൻതറ ചൂണ്ടിക്കാട്ടി. പരമ മൂഢത്വമാണ് രാജ്യം ഭരിക്കുന്നവർ കാട്ടിക്കൂട്ടുന്നത്. അതിന് നമ്മൾ നിന്നു കൊടുക്കരുത്. അവർ ചെയ്യുന്ന തെറ്റുകൾ മൂടിവെക്കാൻ വീണ്ടും തെറ്റുകൾ ആവർത്തിക്കുകുകയാണെന്നും ഒരു പ്രത്യേക വിഭാഗക്കരെ മാറ്റി നിർത്തുന്ന ശൈലി അവലംബിക്കുന്ന അധികാരി വർഗ്ഗത്തിനെതിരെ പ്രതിഷേധിക്കണമെന്നും ഫാ. ജറോം ആവശ്യപ്പെട്ടു.

ടി. എസ് ഇബ്രാഹിംകുട്ടി മുസ്ലിയാർ, അഡ്വ . ടി ആസഫലി, സജീവ് മാറോളി, കെ. എസ് ഹംസ, ജബീന ഇർഷാദ്, ജുനൈദ് സഅദി, അബ്ദു റഷീദ് സഖാഫി, സാദിഖ് ഉളിയിൽ, അഡ്വ  ഫർഹാൻ അബ്ദുള്‍ ഗഫൂർ, പ്രൊഫ. ഹുമയൂൺ കബീർ , അഡ്വ  പി. വി സൈനുദ്ദീൻ , യു. വി അഷറഫ്, ഷുക്കൂർ ചക്കരക്കല്ല്, ഡോ. സി. പി നിസാമുദ്ദീൻ, ഷംസുദ്ദീൻ പാലക്കോട്, എം. പി അരവിന്ദാക്ഷന്‍ , വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍,  സജീവ് മാറോളി, വി. സി പ്രസാദ്  സംബന്ധിച്ചു.