സൗദിയില്‍ സൂര്യഗ്രഹണം; നാളെ നടക്കുന്ന സ്‌കൂള്‍ പരീക്ഷകള്‍ 9 മണിയിലേക്ക് മാറ്റി

നഗ്‌ന നേത്രങ്ങള്‍കൊണ്ട് സൂര്യനെ ദര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്. നാളെ (വ്യാഴാഴ്ച) രാവിലെ 5.30 മുതല്‍ ഏകദേശം 7.45 വരെ സൗദിയില്‍ അപൂര്‍വ്വമായ സൂര്യഗ്രഹണം പ്രകടമാകുമെന്നും കണ്ണുകളുടെ സുരക്ഷക്കായി നഗ്‌ന നേത്രം കൊണ്ട് മറയില്ലാതെ സൂര്യനെ നോക്കുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഡിഫന്‍സ് രാജ്യത്തെ എല്ലാ സ്വദേശികളോടും വിദേശികളോടും അഭ്യര്‍ത്ഥിച്ചു.
റിയാദ്: നാളെ (വ്യാഴാഴ്ച) സൗദിയില്‍ രാവിലെ സൂര്യ ഗ്രഹണം ഉണ്ടാകുമെന്നതിനാല്‍ രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലുമുള്ള പരീക്ഷകള്‍ 9 മണിയിലേക്ക് മാറ്റിവെക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ ഹമദ് ആല്‍ ഷെയ്ഖ് നിര്‍ദ്ദേശിച്ചു.
സൂര്യഗ്രഹണ സമയത്ത് നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ ദര്‍ശിക്കുന്നത് മൂലം ഉണ്ടാകുവാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സംരക്ഷിക്കുന്നതിനും കണ്ണിന് പരിക്കേല്‍ക്കുവാന്‍ സാധ്യതയുള്ള അള്‍ട്രാവയലറ്റ് രശ്മികളുടെ വലിയ അളവ് വിദ്യാര്‍ത്ഥികളുടെ കണ്ണില്‍ പതിക്കുമോ എന്ന ഭയവും മൂലമാണ് പരീക്ഷ 9 മണിയിലേക്ക് മാറ്റിവെക്കുവാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശം നല്‍കിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വക്താവ് ഇബ്തിസാം അല്‍ ശഹ്‌രി വ്യക്തമാക്കി.
കൂടാതെ, യൂണിവേഴ്‌സിറ്റികളില്‍ നാളെ നടക്കേണ്ട പരീക്ഷകളുടെ സമയവും 9 മണിയിലേക്ക് മാറ്റിവെക്കുവാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചതായി റിയാദിലെ ഇമാം മുഹമ്മദ് ബിന്‍ സഊദ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.
അതേസമയം, നാളെ (വ്യാഴാഴ്ച) രാവിലെ 5.30 മുതല്‍ ഏകദേശം 7.45 വരെ സൗദിയില്‍ അപൂര്‍വ്വമായ സൂര്യഗ്രഹണം പ്രകടമാകുമെന്നും കണ്ണുകളുടെ സുരക്ഷക്കായി നഗ്‌ന നേത്രം കൊണ്ട് മറയില്ലാതെ സൂര്യനെ നോക്കുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഡിഫന്‍സ് രാജ്യത്തെ എല്ലാ സ്വദേശികളോടും വിദേശികളോടും അഭ്യര്‍ത്ഥിച്ചു.
സൗദി അറേബ്യയില്‍ നാളെ രാവിലെ 5.30 തുടങ്ങുന്ന സൂര്യഗ്രഹണം 7.45 വരെ നീണ്ടുനില്‍ക്കുമെന്ന് ഗോളശാസ്ത്രജ്ഞർ നേരത്തെ വ്യക്തമാക്കിയിരുന്നു.അഥവാ സൂര്യോദയത്തോടെ തന്നെ പൂര്‍ണ്ണ സൂര്യഗ്രഹണം ഉണ്ടാവുമെന്നര്‍ത്ഥം.






