വയനാട്ടില്‍ ആദിവാസിയെ കടുവ കൊന്നുതിന്നു

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിൽ ആദിവാസിയെ കടുവ കൊന്നുതിന്നു. കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനിവാസിയായ ജടയനാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞദിവസം മുതൽ ജടയനെ കാണാനില്ലായിരുന്നു. ബുധനാഴ്ച രാവിലെയാണ് കാട്ടിൽനിന്ന് പാതിഭക്ഷിച്ചതിനു ശേഷമുള്ള നിലയിൽ മൃതദേഹം വനപാലകർ കണ്ടെത്തിയത്. വനപാലകർ പ്രദേശത്ത് പരിശോധന നടത്തുകയാണ്.






