മഹായിലില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു നാല് വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റു

അസീര്‍: മഹായിലിലെ അസീറിലെ ഒരു സ്‌കൂള്‍ വാനിനു തീ പിടിച്ചു നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് പൊള്ളലേറ്റു. അതില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമാണ്.

ഇന്ന് രാവിലെ സ്‌കൂളിലേക്ക് കുട്ടികളെയും വഹിച്ചു പോവുകയായിരുന്ന സ്‌കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്.

മഹായില്‍ – ബാരിഖ് വഴിയിലെ മഗാസാ ബ്രിഡ്ജില്‍ വെച്ച് മറ്റൊരു ടയോട്ട വാഹനം സ്‌കൂള്‍ ബസിന് നേരെ വന്ന് ഇടിച്ചത് കാരണമാണ് തീ പടര്‍ന്നത്.
പരിസരപ്രദേശങ്ങളിലുള്ള സിവില്‍ ഡിഫന്‍സിലെ ഫയര്‍ ഫോഴ്‌സും, റെഡ്‌ക്രെസന്റ് വിഭാഗവും കുതിച്ചെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും വിദ്യാര്‍ത്ഥികളെ ബസില്‍നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷമാണ് തീ ഒട്ടാകെ ആളിപ്പടര്‍ന്നതകത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ റെഡ്‌ക്രെസന്റ് വിഭാഗം ആശുപത്രിയിലേക്കുമാറ്റി.