പ്രതിഷേധമിരമ്പി വിദ്യാർത്ഥികളുടെ റാലി

തലശ്ശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലശ്ശേരി നഗരത്തിൽ വിദ്യാർത്ഥി കൂട്ടായ്മ നടത്തിയ പ്രതിഷേധ റാലി വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.

തലശ്ശേരി കോട്ടയിൽ നിന്ന് ആരംഭിച്ച് നഗരത്തിലൂടെ കടന്ന് പോയി പുതിയ ബസ്സ് സ്റ്റാന്റിൽ സമാപിച്ച റാലിയിൽ പൗരത്വ ബില്ലിനെതിരെ ശക്തമായ താക്കീതുകളും പ്രതിഷേധങ്ങളും ഉയർന്ന് വന്നു.

ജാമിഅ മില്ലിയ്യ ഇസ് ലാമിയയിൽ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഷുമൈസ് നാസർ, ഫാത്തിമ തസ്നീം, ജുമാന എന്നിവർ റാലിയെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. ഷഹബാസ് കായ്യത്ത് അദ്ധ്യക്ഷത വഹിച്ചു. മിസ്അബ് ഷിബിൽ സ്വാഗതം പറഞ്ഞു.

അഫ്സൽ മാട്ട്രാബം, സഫ്രീൻ ഫർഹാൻ,ഇജാസ് ചക്യത്ത് മുക്ക്, ഷഫീര്‍ വടക്കുബാട്,മുഹമ്മദ് ഫർദാൻ,ഹഫീസ്,ഹാദി, മുഹമ്മദ് ഫഹദ്, ,റഫ്ഷാൻ, , ഷഹീൻ മുഹമ്മദ്, നിഹാൽ, തംജീദ് ജലീൽ,സുമയ്യ സുൽത്താന,നഷർ നിബ്രാസ്, ഉമർ അഹ്സൻ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.