തലശ്ശേരി പൗരത്വ സംരക്ഷണ സമിതി ‘രാഷ്ട്ര രക്ഷാ റാലി’ നടത്തുന്നു

തലശ്ശേരി: പൗരത്വ നിയമ ഭേദഗതിക്കും എന്‍.ആര്‍.സിക്കുമെതിരെ തലശ്ശേരി പൗരത്വ സംരക്ഷണ സമിതി ‘രാഷ്ട്ര രക്ഷാ റാലി’ നടത്തുന്നു. 26ാം തീയ്യതി വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് തലശ്ശരി ടൗണ്‍ ഹാള്‍ പരിസരത്തു നിന്നും ആരംഭിക്കുന്ന രാഷ്ട്ര രക്ഷാ റാലി ഒ.വി റോഡ്, ആശുപത്രി റോഡ്, ലോഗന്‍സ് റോഡ് വഴി പുതിയ ബസ്റ്റാന്റില്‍ സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ മത സാമൂഹ്യ സാംസ്‌കാരിക സംഘടന നേതാക്കള്‍ പ്രസംഗിക്കും. അഡ്വ. കെ.എ ലത്തീഫ്, അഡ്വ. സി.ടി സജിത്ത്, ഡോ. സി.പി നിസാമുദ്ദീന്‍, എം.പി അരവിന്ദാക്ഷന്‍, ജവാദ് അഹമ്മദ്, വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. പി.വി സൈനുദ്ദീന്‍, ആബൂട്ടി ഹാജി, കെ.പി ഫൈസല്‍ മാസ്റ്റര്‍, പി. സമീര്‍, എം. അബ്ദുള്‍ നാസര്‍, വി.കെ മുഹമ്മദ്, വി.വി അഷറഫ്, പി.എം അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.






