പ്രതിഷേധമിരമ്പി വിദ്യാര്‍ത്ഥികളുടെ റാലി

തലശ്ശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലശ്ശേരി നഗരത്തില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ നടത്തിയ പ്രതിഷേധ റാലി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും സംഘാടനാ മികവ് കൊണ്ടും ശ്രദ്ധേയമായി. തലശ്ശേരി കോട്ടയില്‍ നിന്ന് ആരംഭിച്ച് നഗരത്തിലൂടെ കടന്നുപോയി പുതിയ ബസ്സ് സ്റ്റാന്റില്‍ സമാപിച്ച റാലിയില്‍ പൗരത്വ ബില്ലിനെതിരെ ശക്തമായ താക്കീതുകളും പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നു. ജാമിഅ മില്ലിയ്യ ഇസ് ലാമിയയില്‍ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഷുമൈസ് നാസര്‍, ഫാത്തിമ തസ്‌നീം, ജുമാന എന്നിവര്‍ റാലിയെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. ഷഹബാസ് കായ്യത്ത് അധ്യക്ഷത വഹിച്ചു. മിസ്അബ് ഷിബില്‍ സ്വാഗതം പറഞ്ഞു. അഫ്‌സല്‍ മാട്ട്രാബം, സഫ്രീന്‍ ഫര്‍ഹാന്‍, ഇജാസ് ചക്യത്ത് മുക്ക്, ഷഫീര്‍ വടക്കുബാട്, മുഹമ്മദ് ഫര്‍ദാന്‍,ഹഫീസ്,ഹാദി, മുഹമ്മദ് ഫഹദ്, റഫ്ഷാന്‍, ഷഹീന്‍ മുഹമ്മദ്, നിഹാല്‍, തംജീദ് ജലീല്‍, സുമയ്യ സുല്‍ത്താന, നഷര്‍ നിബ്രാസ്, ഉമര്‍ അഹ്‌സന്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.






