സ്വപ്നംപാളി ബിജെപി; സഖ്യമാണ് ശരിയെന്ന് തെരഞ്ഞെടുപ്പ് ഫലം

റാഞ്ചി: ബിജെപിയുടെ സ്വപ്നം തച്ചുടച്ച് ഹിന്ദി ഹൃദയഭൂമിയില്‍ ജെഎംഎം-ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ വിജയക്കൊടി ഉടര്‍ന്നു. ജാര്‍ഖണ്ഡില്‍ ബിജെപി വിരുദ്ധ സര്‍ക്കാര്‍ അധികാരത്തിലേറുകയാണ്. 65 സീറ്റ് എന്ന ലക്ഷ്യവുമായി പ്രചാരണത്തിനിറങ്ങിയ മുഖ്യമന്ത്രി രഘുബര്‍ദാസിനും ബിജെപിക്കും അധികാരത്തിന് പുറത്തേക്കുള്ള വഴിയിലാണ്.

പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ജാര്‍ഖണ്ഡിലും ബിജെപി വിരുദ്ധ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.